ന്യൂഡൽഹി/തിരുവനന്തപുരം: രാജ്യത്തിന്റെ 77-ാമത് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് അഭിമാനമായി എട്ട് പുരസ്കാരങ്ങൾ. 3 പത്മവിഭൂഷൺ, 2 പത്മഭൂഷൺ, 3 പത്മശ്രീ എന്നിങ്ങനെയാണ് കേരളത്തിലേക്കെത്തിയ പുരസ്കാരങ്ങളുടെ കണക്ക്. ......
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അതികായൻ ശശി തരൂർ കോൺഗ്രസ് വിട്ട് ഇടതുപാളയത്തിലേക്ക് നീങ്ങുന്നു എന്ന അഭ്യൂഹങ്ങൾ രാഷ്ട്രീയ കേരളത്തിൽ പുതിയ കൊടുങ്കാറ്റുകൾ സൃഷ്ടിക്കുന്നു. പതിറ്റാണ്ടുകളായി കോൺഗ്രസിന്റെ ദേശീയ മുഖമായിരുന്ന തരൂർ, പാർട്ടിയിലെ ആഭ്യന്തര കലഹങ്ങളെത്തുടർന്ന് കടുത്ത അതൃപ്തിയിലാണെന്നും ഇത് മുന്നണി മാറ്റത്തിലേക്ക് നയിച്ചേക്കാമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അവഗണനയുടെ 'കൊച്ചി മഹാപഞ്ചായത്ത്'
ശശി തരൂരും കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള വിള്ളൽ പരസ്യമായത് അടുത്തിടെ കൊച്ചിയിൽ നടന്ന 'മഹാപഞ്ചായത്ത്' പരിപാടിയോടെയാണ്. ......
ന്യൂഡൽഹി: ക്രിമിനൽ കേസിൽ മേൽക്കോടതി ശിക്ഷ കുറച്ചാൽ, അതിന്റെ പേരിൽ ജീവനക്കാരന് നൽകിയ വകുപ്പുതല ശിക്ഷ വർദ്ധിപ്പിക്കാൻ അച്ചടക്ക സമിതിക്ക് (Disciplinary Authority) അധികാരമില്ലെന്ന് ഡൽഹി ഹൈക്കോടതി. ക്രിമിനൽ ശിക്ഷയുടെ തീവ്രത കുറയുമ്പോൾ വകുപ്പുതല ശിക്ഷ കടുപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് നവിൻ ചൗള, ജസ്റ്റിസ് മധു ജെയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കേസിന്റെ പശ്ചാത്തലം
ഡൽഹി പോലീസ് കോൺസ്റ്റബിളായ അശോക് കുമാർ ഉൾപ്പെട്ട കേസിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ......

തിരുവനന്തപുരം: കാസർകോട്, ഇടുക്കി, വയനാട് ജില്ലകളിലെ സർക്കാർ ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാനും വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഈ ജില്ലകളിൽ ജോലി ചെയ്യാൻ സന്നദ്ധരാകുന്നവർക്കും നിലവിൽ ജോലി ചെയ്യുന്നവർക്കും ആകർഷകമായ ആനുകൂല്യങ്ങളാണ് പൊതുഭരണ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രധാന തീരുമാനങ്ങൾ:
സർവീസ് വെയിറ്റേജ്: കാസർകോട്, ഇടുക്കി, വയനാട് ജില്ലകളിൽ സേവനം അനുഷ്ഠിക്കുന്നവരുടെ ഒരു വർഷത്തെ സർവീസ്, സ്ഥലംമാറ്റ ആവശ്യങ്ങൾക്കായി മറ്റ് ജില്ലകളിലെ രണ്ട് വർഷത്തെ സർവീസിന് തുല്യമായി പരിഗണിക്കും.
മുൻഗണന: ഈ ജില്ലകളിൽ നിശ്ചിത കാലയളവ് സേവനം പൂർത്തിയാക്കുന്നവർക്ക് അടുത്ത സ്ഥലംമാറ്റത്തിൽ അവർ ആവശ്യപ്പെടുന്ന ജില്ലകളിലേക്ക് ഒന്നാം മുൻഗണന ലഭിക്കും.
അവധി ആനുകൂല്യം: നിശ്ചിത സേവന കാലയളവിൽ 30 ദിവസത്തിൽ കൂടുതൽ അവധി (മെഡിക്കൽ ഗ്രൗണ്ടിലല്ലാതെ) എടുക്കുന്നവർക്ക് ആ കാലയളവ് കൂടി അധികമായി ഈ ജില്ലകളിൽ ജോലി ചെയ്താലേ വെയിറ്റേജ് ആനുകൂല്യം ലഭിക്കൂ.
പി.എസ്.സി നിയമനങ്ങൾ: ഈ ജില്ലകൾ തെരഞ്ഞെടുക്കുന്ന പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 10 വർഷം വർക്കിംഗ് അറേഞ്ച്മെന്റ്, ഡെപ്യൂട്ടേഷൻ, ട്രാൻസ്ഫർ എന്നിവ അനുവദിക്കില്ല. ......
വനിതാ ഡോക്ടറുടെ ശരീരത്തിൽ എച്ച്ഐവി അടങ്ങിയ രക്തം കുത്തിവെച്ച സംഭവത്തിൽ രണ്ടു യുവതികൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ കുർണൂലിലാണ് സംഭവം. ......
ബെയ്ജിങ്: ചൈനയിൽ രണ്ട് മുതിർന്ന സൈനിക ജനറൽമാർക്കെതിരെ അന്വേഷണം ആരംഭിച്ചു. ജനറൽ ഷാങ് യൂക്സിയ, ജനറൽ ലിയു ഷെൻലി എന്നിവർക്കെതിരെയാണ് അന്വേഷണം.......
കൊട്ടാരക്കര: ദേശീയപാതയിൽ ബൈക്കുകൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു ബൈക്കിന് തീപിടിച്ചു. അപകടത്തിൽ രണ്ട് യുവാക്കൾ ദാരുണമായി മരണപ്പെടുകയും രണ്ടുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ......
തൊടുപുഴ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ജന്മഭൂമി പത്രത്തിന്റെ സഹസ്ഥാപകനും മുഖ്യപത്രാധിപരുമായിരുന്ന പി നാരായണന് രാഷ്ട്രം പത്മവിഭൂഷൺ നല്കി ആദരിച്ചു. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ ഒരാളായ അദ്ദേഹം ബിജെപിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി(1967-77), ദേശീയ നിര്‍വാഹക സമിതിയംഗം തുടങ്ങിയ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ......
ദോഹ:ഖത്തറിന്റെ അന്തരീക്ഷത്തിൽ പൊടിക്കാറ്റ് (dust cloud) ശക്തമാകുമെന്ന്
സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയുടെ കീഴിലുള്ള കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏറ്റവും പുതിയ വ്യോമ ചിത്രങ്ങൾ പ്രകാരം, അടുത്ത മണിക്കൂറുകളിൽ രാജ്യത്തെ ചില പ്രദേശങ്ങളെ ഈ പൊടിക്കാറ്റിന് വേഗത വർധിക്കുമെന്ന് വകുപ്പ് വ്യക്തമാക്കി.എക്സ് (X) പ്ലാറ്റ്ഫോമിലൂടെ പുറത്തിറക്കിയ അറിയിപ്പിൽ, ഉച്ചയ്ക്ക് ശേഷം പൊടിയോടുകൂടിയ കാലാവസ്ഥ നിലനിൽക്കും എന്നും കാറ്റ് തെക്കുകിഴക്കൻ ദിശയിൽ നിന്ന് വീശിത്തുടങ്ങി പിന്നീട് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറുമെന്നും അറിയിച്ചു. ......
ദോഹ:ലൈസൻസില്ലാതെ കോസ്മെറ്റിക് മെഡിക്കൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അഞ്ചുപേരെ ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് അറസ്റ്റ് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം (Ministry of Public Health) അറിയിച്ചു. ഒരു ബ്യൂട്ടി സലൂണിൽ പ്രത്യേകതയുള്ള കോസ്മെറ്റിക് ചികിത്സകൾ അനധികൃതമായി നടത്തിവരികയായിരുന്നു ഇവർ.നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചവർക്കും ബന്ധപ്പെട്ട സ്ഥാപനത്തിനുമെതിരെ രാജ്യത്തെ ആരോഗ്യ തൊഴിൽ നിയമങ്ങൾ അനുസരിച്ച് ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിച്ചുവരികയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ലൈസൻസുള്ള ആരോഗ്യസ്ഥാപനങ്ങളിൽ നിന്നും, പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച സാധുവായ ലൈസൻസുള്ള ചികിത്സകരിൽ നിന്നും മാത്രമേ ആരോഗ്യ സേവനങ്ങൾ സ്വീകരിക്കാവൂവെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ......